സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഇന്നലെ രാവിലെ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ വീണ്ടും ഉയര്‍ന്ന് 1,10,000ന് മുകളില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ വീണ്ടും സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. 1,09,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 13,710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

