കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ തുടരുന്നു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 4300 രൂപയുടെ കുറവാണ് ഇന്ന്. മാത്രമല്ല, മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുമാണ്. സ്വര്‍ണം ആവശ്യമുള്ളവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാകും ഉചിതം. അതേസമയം, വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്ന പ്രതീക്ഷയാണ് പൊതുവേ വിപിണിയിലുള്ളത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോര് തുടരുന്നതിനാല്‍ സ്വര്‍ണവില കൂടുമെന്ന് കരുതുന്നവരുണ്ട്. അതേസമയം, ചൈനയും അമേരിക്കയും തമ്മിലുള്ള ചുങ്കപ്പോരില്‍ സമവായ ചര്‍ച്ചകള്‍ക്ക് വഴി തെളിഞ്ഞതിനാല്‍ സ്വര്‍ണവില കുറയുമെന്ന് പ്രവചിക്കുന്നവരുമുണ്ട്. അതുകൊണ്ടുതന്നെ വിലയില്‍ വലിയ മാറ്റത്തിന് പകരം ചാഞ്ചാട്ടത്തിനാണ് സാധ്യത. ഇനി ഇന്നത്തെ സ്വര്‍ണവില അറിയാം…

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 70040 രൂപയാണ് വില. ഗ്രാമിന് 8755 രൂപയും. 18 കാരറ്റ് ഗ്രാമിന് 7185 രൂപയാണ് നല്‍കേണ്ടത്. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി ചേരുമ്പോള്‍ ആഭരണത്തിന് വില ഇനിയും കൂടും.

Leave a Reply

Your email address will not be published. Required fields are marked *