സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വലിയ വര്‍ധനവ്. ആഗസ്റ്റ് ഒന്നിലെ താരിഫ് സമയ പരിധി അവസാനിക്കുന്നത് വരെ സ്വര്‍ണ വില ഏകീകൃതമായി തുടര്‍ന്നേക്കും എന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് സ്വര്‍ണ വില വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇതാദ്യമായാണ് സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ജൂലൈ 23 ന് 75040 രൂപ എന്ന സര്‍വകാല റെക്കോഡിലേക്ക് പവന്‍വില എത്തിയിരുന്നു.

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ 9150 രൂപയില്‍ വ്യാപാരം നടത്തിയിരുന്ന ഗ്രാം സ്വര്‍ണത്തിന് ഇന്ന് 9210 രൂപയായി മാറി. എട്ട് ഗ്രാം ആണ് ഒരു പവന്‍ ആയി കണക്കാക്കുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 73200 രൂപയായിരുന്നു വില. ജൂലൈ 18 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. എന്നാല്‍ ഇന്ന് പവന് 480 രൂപ കൂടിയതോടെ 73680 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.