സംസ്ഥാനത്ത് അനക്കമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 71560 രൂപയാണ് നൽകേണ്ടത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു ഗ്രാമിന് 25 രൂപ വർധിച്ച് 8945 രൂപയായി.

അന്താരാഷ്ട്ര വിപണിയിലെ സ്വർണ വില വർധനവ്, ഡോളറിൻ്റെ മൂല്യത്തിലുള്ള വ്യതിയാനം, പണപ്പെരുപ്പ ആശങ്കകൾ തുടങ്ങിയവയാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണങ്ങൾ.
