ഇന്നലെ രണ്ട് വട്ടം വിലയിൽ മാറ്റമുണ്ടായതിന് പിന്നാലെ ഇന്ന് കേരളത്തിലെ സ്വർണവില അതേപടി തുടരുന്നു. ഇന്നലെ രാവിലെ വിലയിൽ കാര്യമായ വർധന ഉണ്ടായതോടെ വ്യാപരികളുടെയും ആഭരണപ്രേമികളുടെയും ആശങ്കകൾക്ക് മണിക്കൂറുകൾ മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളൂ. ഉച്ചയോടെ വിലയിൽ കുറവുണ്ടായിരുന്നു. അന്തർദേശീയ വിപണിയിലെ മാറ്റങ്ങളാണ് നിലവിൽ സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്.

കേരളത്തില്‍ ഇന്ന് സ്വര്‍ണവില പവന് 71,480 രൂപയാണ്. ഇന്നലത്തെ വിലയിൽ നിന്ന് മാറ്റമില്ലാതെയാണ് തുടരുന്നത്. കഴിഞ്ഞ ദിവസം 480 രൂപ കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 8935 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. 18 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 7325 രൂപയായിട്ടുണ്ട്. അതേസമയം, വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 110 രൂപയാണ് ഇന്ന് കേരളത്തില്‍ വെള്ളിക്ക് നല്‍കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *