തുടർച്ചയായി ചാഞ്ചാട്ടത്തിലുള്ള സ്വർണത്തിന് ഇന്ന് നേരിയ കുറവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 14565 രൂപയും പവന് 360രൂപ കുറഞ്ഞ് 1,16,520 രൂപയുമാണ് വില. ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു. ഇതോടെ ഗ്രാമിന് 14,610 രൂപയും പവന് 1,16,880 രൂപയുമായിരുന്നു.


