സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില 1,11,000 രൂപയായി താഴുകയും ചെയ്തു. വിപണിയിൽ ഒരു ഗ്രാം സ്വർണം 13,875 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസം സ്വർണവിലയിൽ വലിയ വർധനവ് പ്രകടമായിരുന്നു. പവന് 225 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 1,11,120 രൂപ എന്ന നിരക്കിൽ എത്തിയ ശേഷമാണ് ഇന്ന് വിലയിൽ വീണ്ടും കുറവുണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.


