സംസ്ഥാനത്ത് റെക്കോഡിലെത്തിയതിന് പിന്നാലെ സ്വർണവില കുറഞ്ഞു. ഗ്രാമിന് 210 രൂപയുടെ കുറവാണ് ഉണ്ടായത്. 14,145 രൂപയായാണ് സ്വർണവില കുറഞ്ഞത്. പവന്റെ വിലയിൽ 1,680 രൂപയുടെ കുറവാണ് ഉണ്ടായത്. പവന്റെ വിലയിൽ 1,13,160 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണവില വർധിച്ചുവെങ്കിലും ഒടുവിൽ വില കുറവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോളവിപണിയിലും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ഔൺസിന് 100 ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയത്. റെക്കോഡ് ഉയരമായ 4,887 ​ഡോളറിൽ നിന്ന് 4,790 ഡോളറിലേക്കാണ് വിലയിടിഞ്ഞത്. ഗ്രീൻലാൻഡിനെ ആക്രമിക്കില്ലെന്നും യുറോപ്യൻ രാജ്യങ്ങൾക്കുമേൽ ചുമത്താനിരുന്ന അധിക തീരുവ പിൻവലിക്കുമന്ന പ്രഖ്യാപനമാണ് സ്വർണവില കുറയുന്നതിനുള്ള കാരണം.

Leave a Reply

Your email address will not be published. Required fields are marked *

You missed