ആലപ്പുഴ: ജി സുധാകരന്‍ എംഎല്‍എക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം. 2021ല്‍ പിരിച്ച പണം ഉപയോഗിച്ച് ഭൂമി വാങ്ങിയോ എന്ന് ജി സുധകരന്‍ വ്യക്തമാക്കണമമെന്നും സുധാകരന്റെ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്നും എച്ച് സലാം പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എച്ച് സലാമിന്റെ വിമര്‍ശനം.

പറവൂര്‍ വില്ലേജില്‍ സ്‌കൂളിന് സമീപമുള്ള ലക്ഷങ്ങള്‍ വിലവരുന്ന ഭൂമി ഏതാനും മാസം മുമ്പ് നിങ്ങള്‍ ഭാര്യയുടെ പേരില്‍ വാങ്ങിയിട്ടുണ്ടല്ലോ അല്ലെ?, ഇത് ഏത് പണം ഉപയോഗിച്ചാണ് വാങ്ങിയത്?, കപടമായ അഴിമതിവിരുദ്ധ ലേബല്‍ ഒട്ടിച്ച് നടക്കുന്ന താങ്കളുടെ ഭാര്യയുടെ പേരിലും മകന്റെ പേരിലും മരുമകളുടെ പേരിലും എവിടെയൊക്കെ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഫ്‌ലാറ്റ് വാങ്ങിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ എവിടെയാണ് സലാമിന്റെ കുറിപ്പില്‍ ചോദിക്കുന്നു.

‘എംഎല്‍എ എന്ന ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിന് പകരം ജി.സുധാകരന് സമൂഹത്തില്‍ മേല്‍വിലാസം ഉണ്ടാക്കി തന്ന പാര്‍ട്ടിയെ നിരന്തരം കരിവാരി തേക്കുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലത്. ഈ പാര്‍ട്ടിയെ ചതിച്ച് പോയയാള്‍ പാര്‍ട്ടിയെ നന്നാക്കാന്‍ വിയര്‍ക്കേണ്ട, ചെന്ന് കേറിയ പാര്‍ട്ടിയെ നന്നാക്കിയാല്‍ മതി..ചതിവുകളിലൂടെ യാത്ര ചെയ്യുന്നയാളിന്റെ പുലമ്പലിന് കറുകംപുല്ലിന്റെ വില ആരും നല്‍കില്ല’ എന്ന് പറഞ്ഞാണ് സലാം കുറിപ്പ് അവസാനിപ്പിക്കുന്നത്.

