ആലപ്പുഴ: ബാനറിൽ കെ സി വേണുഗോപാൽ എംപിയുടെ ഫോട്ടോയ്ക്ക് വലുപ്പം കൂടിയതിൽ വിമർശനവുമായി അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. ഉദ്ഘാടകനായ തന്റെ ഫോട്ടോ ചെറുതായി വെച്ചുവെന്നും പങ്കെടുക്കാത്തവരുടെ വലിയ ഫോട്ടോ എന്തിനെന്നുമാണ് വിമർശനം. സംസ്ഥാനം നടത്തുന്ന പരിപാടികളിൽ എംഎൽഎയ്ക്കാണ് പ്രാധാന്യമെന്നും ജി സുധാകരൻ പറഞ്ഞു. കേരളോത്സവം ഉദ്ഘടന പരിപാടിയിലാണ് വിമർശനം ഉന്നയിച്ചത്.

ബാനർ കണ്ടിട്ടല്ല ആരും വോട്ട് ചെയ്തത്.ചില ബാനറുകൾ കണ്ടാൽ വോട്ട് കുറയും. ഇങ്ങനെ ബാനർ എഴുതാൻ പാടില്ല. പരിപാടിയിൽ പങ്കെടുക്കുന്നത് താനാണ് പിന്നെ പങ്കെടുക്കാത്തവരുടെ തല എന്തിനാണ് മുകളിൽ. ഇത്തരത്തിൽ ബാനറുകൾ എഴുതുന്നത് ശരിയായ കാര്യമല്ലെന്നും ജി സുധാകരൻ വേദിയിൽ പറഞ്ഞു.

അതേസമയം, കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും ജി സുധാകരൻ വിമർശനം ഉന്നയിച്ചു. എംഎൽഎമാരെ അറിയിക്കാതെ ആലപ്പുഴ ബീച്ച് സന്ദർശിക്കാൻ എങ്ങനെ ധൈര്യം വന്നു എന്നാണ് ജി സുധാകരന്റെ ചോദ്യം. കേന്ദ്ര ടൂറിസം പദ്ധതിയുടെ നിർമാണ അവലോകനത്തിനാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി ആലപ്പുഴയിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You missed