കാഞ്ഞിരപ്പള്ളി: ഷവർമ കഴിച്ച 10 പേർക്കും മന്തി കഴിച്ച 8 പേർക്കും ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി 26 ആം മൈലിൽ പ്രവർത്തിക്കുന്ന FAAZ റസ്റ്റോറന്റ് താൽക്കാലികമായി അടപ്പിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടൽ ഉടമയ്ക്ക് നോട്ടിസ് നൽകി. കഴിഞ്ഞ 8ന് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/KSFwMePgaVy6o0jLOecFIY

പാറത്തോട്, ഇടക്കുന്നം സ്വദേശികളായ 18 പേർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇതിൽ കുറച്ചുപേരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ഹൈറേഞ്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എല്ലാവർക്കും ശക്തമായ വയറുവേദനയും വയറിളക്കവുമാണ് ഉണ്ടായത്. ആരുടെയും ആരോഗ്യ നില ഗുരുതരമല്ല.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗ്സഥരും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും സ്ഥാപനത്തിൽ പരിശോധന നടത്തി. പഴകിയ ഭക്ഷ്യവസ്തുക്കളും പഴകിയ ഇറച്ചിയും ഉപയോഗിച്ചത് കൊണ്ടാവാം ഇങ്ങനെ സംഭവിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *