കാഞ്ഞിരപ്പള്ളി: ക്രിട്ടിക്കൽ ടൈംസ് ന്യൂസ് കാഞ്ഞിരപ്പള്ളി ബ്യൂറോയുടെ ആഭിമുഖ്യത്തിൽ തുടർച്ചയായ രണ്ടാം വർഷവും എസ്‌. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർത്ഥികൾക്ക് ആദരവ്. ജൂൺ 9 ഞായറാഴ്‌ച വൈകിട്ട് 3 മണിക്ക് കാഞ്ഞിരപ്പള്ളി പുത്തനങ്ങടി സെൻ്റ് ജോർജ് കത്തീദ്രൽ ലൂർദ് ഹാളിൽ വെച്ച് നടക്കുന്ന പരിപാടി കേരളാ രജിസ്ട്രേഷൻ, പുരാവസ്‌തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

നിയമസഭ ചീഫ് വിപ് ഡോ. എൻ ജയരാജ്, ആൻ്റോ ആൻ്റണി എം.പി എന്നിവർ ചേർന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു. പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയിൽ രാഷ്ട്രീയ സാമുദായിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. പരുപാടിയിൽ മജീഷ്യൻ ജൂനിയർ ഷായുടെ മാജിക് ഷോ ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *