ഈരാറ്റുപേട്ട: കട്ടിക്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങിമരിച്ചു. ചങ്ങനാശ്ശേരി മാമൂട് സ്വദേശിയായ സിജോ യാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്.

സുഹൃത്തുക്കളുൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് കട്ടിക്കയം വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയത്. ഇതിനിടെ സിജോ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നുവിവരം ലഭിച്ചതിനെ തുടർന്ന് ടീം എമർജൻസി കേരള, ഈരാറ്റുപേട്ട, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കരയിലെത്തിച്ചു.

തുടർനടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കട്ടിക്കയം വെള്ളച്ചാട്ടത്തിൽ രണ്ടാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ മുങ്ങിമരണമാണ് ഇത്. തുടർച്ചയായി അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ സുരക്ഷാ സംവിധാനങ്ങളും സന്ദർശകർക്ക് നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *