കോഴിക്കോട് തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കടലിൽ കുളിക്കാൻ ഇറങ്ങിയവരിൽ നാലുപേർ തിരയിൽ പെട്ട് മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ (35), വാണി (32), ബിനീഷ്(40) ഫൈസൽ എന്നിവരാണ് മരിച്ചത്. ഇന്ന് (ഞായർ) വൈകിട്ട് 4 മണിയോടെയാണ് അപകടം നടന്നത്.

വിനോദയാത്രയുടെ ഭാഗമായി ബീച്ചിൽ എത്തിയ 24 അംഗ സംഘത്തിലെ അഞ്ച് പേരാണ് തിരയിൽ പെട്ടതെന്നാണ് വിവരം. അഞ്ചാമത്തെ ആൾ ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും തിരയിൽ പെട്ട നാല് പേരെ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ.

Leave a Reply

Your email address will not be published. Required fields are marked *