സംവിധായകന്‍ ഷാഫിക്കെതിരെ വ്യാജവാര്‍ത്തയുമായി സോഷ്യല്‍ മീഡിയ. ഷാഫി മരിച്ചുവെന്ന തരത്തിലുള്ള പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഈ വാര്‍ത്ത നിഷേധിച്ച് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അദേഹത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.
ആന്തരിക രക്തസ്രാവത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. വെന്റിലേറ്റര്‍ സഹായത്തോടെയാണ് നിലവിൽ ജീവന്‍ നിലനിര്‍ത്തുന്നത്. കടുത്ത തലവേദനയെ തുടർന്ന് ചികിത്സ തേടിയ ഷാഫിക്ക് ആന്തരിക രക്തസ്രാവം കണ്ടെത്തുകയും തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
ഈ മാസം 16-നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കൽ സംഘം ഷാഫിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്. നടൻ മമ്മൂട്ടി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ള പ്രമുഖർ ആശുപത്രിയിലെത്തി ഷാഫിയെ കണ്ടിരുന്നു.