കാഞ്ഞിരപ്പള്ളി: കെ.കെ റോഡിൽ കാഞ്ഞിരപ്പള്ളി ടൗൺ മുതൽ 26 മൈൽ ജംഗ്ഷൻ വരെയുള്ള റോഡിലെ കുഴികൾ ഉടൻ അടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ക്രിട്ടിക്കൽ ടൈംസ് ന്യൂസ് ചീഫ് എഡിറ്റർ നയന ശശി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നൽകിയ പരാതിയിൽ അതിവേഗ നടപടി.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t

പരാതി നൽകി മൂന്നു ദിവസത്തിനുള്ളിൽ തന്നെ യാത്രക്കാരുടെ ജീവന് ഭീഷണിയായിരുന്ന റോഡിലെ കുഴികൾ അധികൃതർ അടച്ചു. കാഞ്ഞിരപ്പള്ളി പേട്ട കവല മുതൽ ഇരുപത്തിയാറാം മൈൽ ജംഗ്ഷൻ വരെ റോഡിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കുഴികളായിരുന്നു ഉണ്ടായിരുന്നത്. ചെറുതും വലുതുമായ ഈ കുഴികളിൽ മഴവെള്ളം കൂടി നിറയുമ്പോൾ അപകട സാധ്യത കൂടുതലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *