ആലപ്പുഴ: ആലപ്പുഴയിൽ KSU, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ​ഗൺമാനെതിരെ കേസെടുക്കണമെന്ന് കോടതി. ആലപ്പുഴ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. മർദനമേറ്റവർ നൽകിയ ഹർജിയിലാണ് നടപടി.

മർദനമേറ്റ കെഎസ്‍യു ജില്ലാ പ്രസിഡന്റ് എഡി തോമസ് , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രടറി അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവർ നൽകിയ സ്വകാര്യ അന്യായത്തെ തുടർന്നാണ് കോടതി നിർദേശം. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *