തൃശൂർ: തൃശൂര്‍ ഗാന്ധിനഗറില്‍ സി.എൻ.ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. പെരിങ്ങാവ് സ്വദേശി പ്രമോദ് (47) ആണ് മരിച്ചത്. സംഭവത്തില്‍ വിയ്യൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചത് കണ്ട നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇടറോഡിലെ വഴിയരികില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു സിഎന്‍ജി ഓട്ടോയെന്നും ഡ്രൈവര്‍ ഉള്ളില്‍ വിശ്രമിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
പിന്‍ഭാഗത്തെ സീറ്റില്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെട്രോള്‍ കാനുമായി ഓട്ടോറിക്ഷയ്ക്ക് സമീപം ഒരാള്‍ നിന്നിരുന്നതായി നാട്ടുകാരിലൊരാള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
