തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി വി ഡി സതീശൻ നിർദ്ദേശം നൽകി. ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തി, ആവശ്യമെങ്കിൽ ഒഴിപ്പിക്കൽ നടപടി അടക്കം സ്വീകരിക്കാൻ കലക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ അതോറിറ്റി കമ്മീഷണർ വിഗ്നേശ്വരി ഐ എ എസ് ഇടുക്കി, കോട്ടയം ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി. കാലാവസ്ഥ സംബന്ധിച്ച് ഇടുക്കി, കോട്ടയം ജില്ലകളിൽ എസ്എംഎസ് അലർട്ടുകൾ നൽകിയിട്ടുണ്ട്.

മലവെള്ളപ്പാച്ചിലുണ്ടായ മലപ്പുറം നിലമ്പൂർ ചോക്കാട് മേഖലയിൽ ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘത്തെ വിന്യസിക്കാൻ മുഖ്യമന്ത്രി അടിയന്തര നിർദേശം നൽകി. സംസ്ഥാനത്ത് വിവിധ ജില്ലകളിലുണ്ടായ മഴക്കെടുതിയിൽ ആറു പേരാണ് മരിച്ചത്. കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലായാണ് മരണം സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *