കൊച്ചി: ചേരാനെല്ലൂരില്‍ ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. നടന്ന സംഭവങ്ങള്‍ ജുഡീഷ്യറിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് കോടതി വിലയിരുത്തി. ഹൈക്കോടതി രജിസ്ട്രിയോടാണ് റിപ്പോര്‍ട്ട് തേടിയത്. വാഹനത്തിന്റെ ആര്‍ സി ഓണര്‍ ജഡ്ജിയാണോയെന്ന് പരിശോധിക്കുകയാണ്. അതില്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് വിവരം.

മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ ജഡ്ജിയുടെ മകനാണ് വാഹനാപകടം ഉണ്ടാക്കിയത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ തട്ടുകടക്കാരന്‍ ജയബാലകൃഷ്ണനാണ് മരിച്ചത്. കേസില്‍ ജഡ്ജിയെ പ്രതി ചേര്‍ക്കാന്‍ പൊലീസ് മടിച്ചതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെ ചേരാനെല്ലൂര്‍ പൊലീസ് ജഡ്ജിയെ കേസില്‍ പ്രതിയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *