കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷനിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ LDF സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡെയ്സി മാതൃവിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു.

വ്യാഴാഴ്ച വൈകിട്ട് ആനക്കല്ല് പടിഞ്ഞാറേമുറി ബിൽഡിംഗ്സിൽ നടന്ന പരുപാടി ദേശാഭിമാനി ജനറൽ മാനേജറും മുൻ എം.എൽ.എ. യുമായ കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു.

കേരള ഗവ: ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിതാ രതീഷ്, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ KR തങ്കപ്പൻ, വിജയമ്മ വിജയലാൽ, കിൻഫ്ര ചെയർമാൻ ജോർജ് കുട്ടി അഗസ്തി. ജില്ലാ എൽഡിഎഫ് കൺവീനർ പ്രൊഫസർ ലോപ്പസ് മാത്യു.

LDF നേതാക്കൻമാരായ കെ.രാജേഷ്, MA ഷാജി, ഷമിം അഹമ്മദ്, PA താഹാ, യൂത്ത് ഫ്രണ്ട് (ബി) ജില്ലാ പ്രസിഡന്റ് വിപിൻ രാജു ശൂരനാടൻ, നാസർ പി. എ, ജോസ് മടുക്കക്കുഴി, ഷമീർ ഷാ, റാഫി കെൻസ്, റസാക്ക്, ജോബി കേളിയംപറമ്പിൽ, ഗ്രാമ – ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.
