ഐഎസ്എല്‍ 2026 സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരവുമായി ബന്ധപ്പെട്ട പ്രതിസന്ധി നീങ്ങുന്നു. ജിസിഡിഎ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വിട്ടു നല്‍കും. വാടക കൂട്ടി ചോദിച്ച ജിസിഡിഎ നടപടിയാണ് അവസാന നിമിഷം പ്രതിസന്ധി സൃഷ്ടിച്ചത്. നേരത്തെ ആവശ്യപ്പെട്ടതിലും ഇരട്ടി തുകയാണ് ജിസിഡിഎ ഇമെയില്‍ മുഖേന ആവശ്യപ്പെട്ടത്.

എന്നാല്‍, ആവശ്യപ്പെട്ട തുകയുടെ ഒരുഭാഗം ഉടന്‍ അടയ്ക്കാമെന്നും, ബാക്കി തുകയ്ക്ക് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് സാവകാശം ചോദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജിഡിഡിഎ സ്‌റ്റേഡിയം വിട്ടു നല്‍കാന്‍ തയ്യാറായത്. ഇതോടെ നാളെ നിശ്ചയിച്ച മത്സരം നടക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഒരാഴ്ചയ്ക്കകം മുഴുവന്‍ തുകയും ഒടുക്കണം എന്നാണ് ജിസിഡിഎയുടെ നിര്‍ദേശം.

ഞായറാഴ്ച നടക്കുന്ന ബാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികള്‍. സീസണിലെ ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സിനോട് ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *