പത്തനംതിട്ടയിൽ പ്രതിരോധകുത്തിവയ്‌പിനെത്തുടർന്ന് ചികിൽസയിലിരുന്ന കുഞ്ഞ് മരിച്ചു. പത്തനംതിട്ട സ്വദേശി അഭിലാഷിന്റെ 4മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
കോന്നി താലൂക്ക് ആശുപത്രിയിലാണ് പ്രതിരോധകുത്തിവയ്‌പ് എടുത്തത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് കുഞ്ഞ് മരിച്ചത്.
