കോട്ടയത്തെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കം രൂക്ഷം!! ഇടുക്കിയില്‍ നിന്നും 5 തവണ നിരാകരിച്ചവരെ കോട്ടയത്തെത്തിച്ച് പ്രതിഷ്ഠിക്കാന്‍ അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം! മാണി ഗ്രൂപ്പിന്‍റെ പേരില്‍ യുഡിഎഫ് നല്‍കുന്ന സീറ്റിലേയ്ക്ക് പഴയ മാണി ഗ്രൂപ്പുകാരെ തന്നെ പരിഗണിക്കണമെന്നും ആവശ്യം! പാര്‍ട്ടിയില്‍ ഭാരവാഹി പ്രോട്ടോക്കോള്‍ നിശ്ചയിക്കണമെന്ന് മോന്‍സ് വിഭാഗം! തര്‍ക്കം പരിഹരിക്കാൻ തിങ്കളാഴ്ച തിരുവനന്തപുരത്ത് ഉന്നതാധികാരസമിതി യോഗം വിളിച്ച് പിജെ ജോസഫ്
ഇടുക്കി: ലോക്സഭാ സീറ്റ് നിര്‍ണയത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ പൊരിഞ്ഞ തര്‍ക്കം. യുഡിഎഫിന്‍റെ കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച് തര്‍ക്കം മുറുകിയതോടെ തിങ്കളാഴ്ച…
