മണിമലയാറ്റിൽ ജലനിരപ്പ് ഉയരുന്നു, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രജല കമ്മീഷൻ, തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം
കോട്ടയം ജില്ലയിലെ മണിമല (പുല്ലകയാർ സ്റ്റേഷൻ) നദിയിൽ ജലനിരപ്പ് അപകടകരമാം വിധം ഉയരുന്നതിനാൽ കേന്ദ്ര ജലകമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
