കോണ്‍ഗ്രസ്സ് വിമതനും പാലക്കാട്ടെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ എ കെ ഷാനിബ് മത്സരത്തില്‍ നിന്ന് പിന്മാറി. ഇടത് സ്ഥാനാര്‍ഥി സരിന് പിന്തുണ നല്‍കുമെന്ന് ഷാനിബ് അറിയിച്ചു. സരിനുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് ഷാനിബിന്റെ തീരുമാനം.

വി ഡി സതീശന്റെയും ഷാഫി പറമ്പിലിന്റെയും ഏകാധിപത്യ നിലപാടിന് എതിരായ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സരിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ഷാനിബ് വ്യക്തമാക്കി.

സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറണമെന്ന് ഷാനിബിനോട് സരിൻ അഭ്യർഥിച്ചിരുന്നു. ഷാനിബ് ഉയർത്തിയ രാഷ്ട്രീയം എല്ലാവരും സ്വീകരിച്ചു. ഷാനിബിൻ്റേത് ഒറ്റപ്പെട്ട ശബ്ദ‌മാകരുത്. ഷാനിബ് തന്നെ പിന്തുണക്കണം. ഷാനിബ് പത്രിക നൽകുന്നില്ലെങ്കിൽ നേരിട്ട് കാണാൻ തയ്യാറാണെന്നും സരിൻ പറഞ്ഞിരുന്നു.

എന്നാൽ, തന്റെ സ്ഥാനാർഥിത്വത്തിൽ മാറ്റമില്ലെന്നായിരുന്നു ഷാനിബ് ആദ്യം വ്യക്തമാക്കിയിരുന്നത്. യൂത്ത് കോൺഗ്രസ്സ് മുൻ ജനറൽ സെക്രട്ടറിയാണ് ഷാനിബ്.

Leave a Reply

Your email address will not be published. Required fields are marked *

You missed