ന്യൂഡൽഹി: ഖ​ത്ത​റി​ൽ ജനു​വ​രി ര​ണ്ടാം വാ​രം ആരം​ഭി​ക്കു​ന്ന എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ക്കു​ള്ള 26 അംഗ ഇന്ത്യൻ ടീമിനെ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പ്രഖ്യാപിച്ചു. മലയാളികളായ സഹൽ അബ്ദുസമദും കെ.പി. രാഹുലും ടീമിൽ ഇടംനേടി.

ജ​നു​വ​രി 13ന് ​ഗ്രൂ​പ് ബി​യി​ൽ ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ അ​ൽ റ​യ്യാ​നി​ലെ അ​ഹ്മ​ദ് ബി​ൻ അ​ലി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. മ​ല​യാ​ളി​ക​ളാ​യ സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദും കെ.​പി രാ​ഹു​ലും ടീ​മി​ലു​ണ്ട്. മ​ധ്യ​നി​ര​ക്കാ​രാ​യ ആ​ഷി​ഖ് കു​രു​ണി​യ​ൻ, ജീ​ക്സ​ൺ സി​ങ്, ഗ്ലാ​ൻ മാ​ർ​ട്ടി​ൻ​സ് എ​ന്നി​വ​ർ പ​രി​ക്കു​മൂ​ലം പു​റ​ത്താ​യി.

ഇന്ത്യൻ ടീം

ഗോള്‍കീപ്പര്‍മാര്‍: അമരീന്ദര്‍ സിംഗ്, ഗുര്‍പ്രീത് സിംഗ് സന്ധു, വിശാല്‍ കൈത്. ഡിഫന്‍ഡര്‍മാര്‍: ആകാശ് മിശ്ര, ലാല്‍ചുങ്നുംഗ, മെഹ്താബ് സിംഗ്, നിഖില്‍ പൂജാരി, പ്രീതം കോട്ടാല്‍, രാഹുല്‍ ഭേക്കെ, സന്ദേശ് ജിങ്കാന്‍, സുഭാശിഷ് ബോസ്. മിഡ്ഫീല്‍ഡര്‍മാര്‍: അനിരുദ്ധ് ഥാപ്പ, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, ദീപക് താംഗ്രി, ലാലെങ്മാവിയ റാള്‍ട്ടെ, ലിസ്റ്റണ്‍ കൊളാക്കോ, നവോറെം മഹേഷ് സിംഗ്, സഹല്‍ അബ്ദുള്‍ സമദ്, സുരേഷ് സിംഗ് വാങ്ജാം, ഉദാന്ത സിംഗ്. ഫോര്‍വേഡുകള്‍: ഇഷാന്‍ പണ്ഡിത, ലാലിയന്‍സുവാല ചാങ്തെ, മന്‍വീര്‍ സിംഗ്, രാഹുല്‍ കണ്ണോലി പ്രവീണ്‍, സുനില്‍ ഛേത്രി, വിക്രം പ്രതാപ് സിംഗ്. ഫോര്‍വേഡുകള്‍: ഇഷാന്‍ പണ്ഡിത, ലാലിയന്‍സുവാല ചാങ്തെ, മന്‍വീര്‍ സിംഗ്, രാഹുല്‍ കണ്ണോലി പ്രവീണ്‍, സുനില്‍ ഛേത്രി, വിക്രം പ്രതാപ് സിംഗ്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed