പത്തനംതിട്ട: സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ വൻ ക്രമക്കേടുകളെന്ന് ബാങ്ക് പ്രസിഡന്റ്. അടൂർ സഹകരണ ബാങ്കിലാണ് ക്രമേക്കേടുള്ള നടന്നെന്ന ആരോപണം. മുൻ എംഎൽഎയും മുതിർന്ന നേതാവുമായ ആർ ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയും അടൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായ പൊൻതാമര പിള്ളയുടേതാണ് വെളിപ്പെടുത്തൽ. ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കാത്തതിനാൽ അവിശ്വാസപ്രമേയം കൊണ്ടുവന്നു. സിപിഎം നേതാക്കളായ ബോർഡ് അംഗങ്ങൾ ചേർന്നുതന്നെയാണ് അവിശ്വാസം കൊണ്ടു വന്നിരിക്കുന്നത്.

ഉപദ്രവിക്കുന്നത് സിപിഎം പ്രാദേശിക നേതാക്കളാണ്. 75 ലക്ഷം രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തി. ജീവനക്കാരും സഹകരിക്കുന്നില്ലെന്നും അഴിമതിക്ക് കൂട്ടുനിൽക്കാൻ വയ്യാത്തതുകൊണ്ട് രാജിവയ്ക്കുന്നുവെന്നും പൊൻതാമര പിള്ള പറഞ്ഞു. മഹിളാ അസോസിയേഷൻ നേതാവാണ് പൊൻതാമര പിള്ള. വാർത്താ സമ്മേളനത്തിന് എത്തിച്ചത് ഭർത്താവ് ഉണ്ണികൃഷ്ണപിള്ള തന്നെയാണെന്നും പൊൻതാമര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *