കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എരുമേലി പാതയിൽ കുളപ്പുറം ഒന്നാം മൈലിൽ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc

ഞായറാഴ്ച രാത്രി പത്തേകാലോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് വന്ന ഓട്ടോയും എരുമേലി ഭാഗത്തുനിന്ന് വന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ഇരുപത്തി ആറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമായതിനെ തുടർന്ന് ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിലേക്ക് മാറ്റി.

