മുണ്ടക്കയം: മുണ്ടക്കയം എരുമേലി പാതയിൽ കണ്ണിമലയിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. സ്‌കൂട്ടറിൽ വരുന്നതിനിടെ തീർത്ഥാടകർ സഞ്ചരിച്ച് മിനി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

അപകട സ്ഥലത്ത് വെച്ച് കണ്ണിമല പാലക്കൽ ജെഫിൻ (17) മരണപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വടകരയോലിൽ നോബിൾ (17) നെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയിൽ മരണം സംഭവിക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ കണ്ണിമല മഠംപടി വളവിൽ വെച്ചായിരുന്നു അപകടം. മർഫി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ജെഫിൻ. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് നോബിൾ.

Leave a Reply

Your email address will not be published. Required fields are marked *