സൗദി ബാലൻ അനസ് അൽശഹരി കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനം നീളും. വധശിക്ഷയിൽനിന്ന് ഇളവു ലഭിച്ച് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് കോടതി ഇന്നും പരിഗണിച്ചില്ല.

ഇത് തുടർച്ചയായ പത്താം തവണയാണ് കേസ് കോടതി മാറ്റിവയ്ക്കുന്നത്. കേസിൽ അന്തിമവിധി വരാത്തതിനാൽ റഹീമിന്റെ അഭിഭാഷകൻ ജാമ്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജാമ്യാപേക്ഷ കോടതി നിരസിച്ചു. കോടതി കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

There is no ads to display, Please add some