കാഞ്ഞിരപ്പള്ളി: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്സ് കേരള (AAWK) കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെ 29-ാമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും ജൂൺ 16 ചൊവ്വാഴ്ച നടക്കും. കാഞ്ഞിരപ്പള്ളി 26-ാം മൈലിലുള്ള ഇവ (Eva) എ.സി ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. യൂണിറ്റ് പ്രസിഡന്റ് ശ്രീ. സൈബിൻ ബാബുവിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ സെക്രട്ടറി ശ്രീ. ഹാരിസ് സ്വാഗതം ആശംസിക്കും. കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രൊഫസർ റോണി കെ. ബേബി കുടുംബസംഗമത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

വാർഷിക പൊതുയോഗത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം AAWK സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ. ജി. ഗോപകുമാർ നിർവഹിക്കുന്നതാണ്. ചടങ്ങിൽ വെച്ച് SSLC പരീക്ഷയിൽ ഉന്നതവിജയം നേടിയ AAWK അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡ് ദാനം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുനിൽ തേനംമാക്കൽ നിർവഹിക്കും.

സംഘടനയുടെ ലൈഫ് ലൈൻ പദ്ധതിയുടെ സർട്ടിഫിക്കറ്റ് വിതരണം AAWK കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ. എ. ആർ. രാജനും, പ്രവർത്തന അവലോകനം ജില്ലാ സെക്രട്ടറി ശ്രീ. സുരേഷ് ബാബുവും നിർവഹിക്കും. യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ. ഷാനി മോൻ ഇ.കെ ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തും. കാഞ്ഞിരപ്പള്ളി യൂണിറ്റിലെ മുഴുവൻ അംഗങ്ങളും കുടുംബസമേതം യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രസിഡന്റും സെക്രട്ടറിയും അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *