കാഞ്ഞിരപ്പള്ളി: പാലമ്പ്ര ഗദ്സെമേനി ഇടവകയിൽ സീനിയർ യൂത്തിന്റെ ആഭിമുഖ്യത്തിൽ ഇടവക സമൂഹത്തിന്റെ ‘ആരവം 4.0’ ഓണാഘോഷം സംഘടിപ്പിച്ചു. സംയുക്ത ഓണാഘോഷ പരിപാടി വികാരി Fr. Dr. ജിയോ കണ്ണംകുളം CMI ഉദ്ഘാടനം ചെയ്തു.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t

ഓണാഘോഷത്തിനോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിന് Sr. ഗ്ലാഡിസ് സിഎംസി, ബ്ര. അൽഫോൺസ് പുത്തൻപുരയ്ക്കൽ, വിപിൻ കൊല്ലിയിൽ, സെബാസ്റ്റ്യൻ വട്ടക്കുന്നേൽ, മജു പാറടിയിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഇടവകക്കാർക്കായി മെഗാ കസേരകളി, മിഠായി പെറുക്ക്, ബോൾ പാസിംഗ്, കുപ്പി വളയിടിൽ, വടംവലി തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

ആവേശപൂർവ്വമായ വടംവലിയിൽ SMYM ടീം വിജയികൾ ആകുകയും സെവൻസ് വാക്കപ്പാറ രണ്ടാം സ്ഥാനo നേടുകയും ചെയ്തു. ആരവം 4.O* അനുബന്ധിച്ച് സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നടത്തുകയും വിജയികൾക്കുള്ള അലമാരാ, സ്മാർട്ട് ടിവി ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സദ്യ ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടി.

ഈ ഓണാഘോഷത്തിന് സീനിയർ യൂത്ത് പ്രസിഡന്റ് വിപിൻ കൊല്ലിയിൽ, ജോബിൻ ജേക്കബ്, മാത്തുക്കുട്ടി, സനൂപ്, ജോൺസൻ, ജിതിൻ ജിമ്മി, ലിബിൻ ചീനിവേലിൽ, സെബിൻ ഇലവുങ്കൽ, സുനിൽ ദേവസ്യ, ജിബിൻ ജിമ്മി, സന്തോഷ്, നിഖിൽ, ജെറിൻ സി ബേബി, ഷിൻസ്, തോമസുകുട്ടി ജോസ്, ജോമോൻ, ജോയൽ, സാജൂ, ബൈജൂ, ജെറിൻ ജിമ്മി, തുടങ്ങിയവരും കൈക്കാരന്മാരായ സെബാസ്റ്റ്യൻ വട്ടക്കുന്നേൽ , മജു പാറടിയിൽ വിവിധ ഭക്തസംഘടനകളുടെ പ്രതിനിധികളും നേതൃത്വം നൽകുകയുണ്ടായി.

