മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കണ്ണൂര്‍ സ്ക്വാഡ്’ ന്റെ ആദ്യ ഗാനം റിലീസ് ചെയ്തു. ‘മൃദു ഭാവേ, ദൃഢ കൃത്യേ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് പുറത്തുവിട്ടത്.

ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നതും ആലപിച്ചിരിക്കുന്നതും സുഷിൻ ശ്യാം ആണ്. വിനായക് ശശികുമാർ ആണ് ഗാനത്തിനായി വരികളെഴുതിയിരിക്കുന്നത്.

യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയ ചിത്രമെന്ന് അണിയറക്കാര്‍ അറിയിച്ചിരിക്കുന്ന സിനിമ വ്യാഴാഴ്ച തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുകയാണ്. എ.എസ്.ഐ. ജോർജ് മാർട്ടിനായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്.

മമ്മൂട്ടിക്കൊപ്പം റോണി ഡേവിഡ്, അസീസ് നെടുമങ്ങാട്, ശബരീഷ്, എന്നിവരാണ് സ്ക്വാഡ് മെമ്പേഴ്സായെത്തുന്നത്. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’.

By Fazil

Leave a Reply

Your email address will not be published. Required fields are marked *