തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ഒൻപതാം ക്ലാസുകാരന്റെ കൈ സഹപാഠികൾ തല്ലിയൊടിച്ചു. 14-കാരൻ കൃഷ്ണകുമാറിന്റെ കൈയാണ് സഹപാഠികൾ തല്ലിയൊടിച്ചത്.

ഇരുവിഭാഗങ്ങൾ തമ്മിൽ സ്കൂളിലുണ്ടായ സംഘർഷത്തിൽ പ്രശ്നം പരിഹരിക്കാൻ പോയ മകന്റെ കൈ വിദ്യാർത്ഥികൾ തല്ലിയൊടിച്ചെന്നാണ് മാതാപിതാക്കളുടെ പരാതി.

അതേസമയം പരാതി നൽകിയെങ്കിലും കേസ് പറഞ്ഞ് ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലാണ് പോലീസ് എന്നാണ് കൃഷ്ണകുമാറിന്റെ മാതാപിതാക്കളുടെ ആരോപണം.

എന്നാൽ സംഭവത്തിൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും വിശദമായ വിവരങ്ങൾ അറിയാനായി സംഘർഷത്തിലുൾപ്പെട്ട കുട്ടികളെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *