ബി​ഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ മോഡലും നടനുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഷിയാസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. ദന്ത ഡോക്ടറായ രഹ്നയാണ് വധു.

‘എന്റെ ജീവിതത്തിലേക്ക് സ്വാഗതം’ എന്ന ക്യാപ്ഷനോട് കൂടിയാണ് ഷിയാസ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചത്. കഴിഞ്ഞ മാസം 20നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. എന്നാൽ ഇന്നലെയാണ് നിശ്ചയം കഴിഞ്ഞ വിവരം ഷിയാസ് അറിയിച്ചത്.’

‘എന്നെന്നേക്കുമായുള്ള തുടക്കം. സ്‌നേഹവും ചിരിയുമായി സന്തോഷകരമായ തുടക്കം’ എന്ന കുറിപ്പോടെ വധു രഹനയും ചിത്രങ്ങൾ പങ്കു വെച്ചിട്ടുണ്ട്. നിരവധി പേരാണ് ഇരുവർക്കും ആശംസ അറിയിച്ച് എത്തുന്നത്. ഇതെപ്പോൾ സംഭവിച്ചു, ഒന്നും അറിഞ്ഞില്ലല്ലോ എന്നുതുടങ്ങി ഞങ്ങളെ അറിയിച്ചില്ലെന്ന പരിഭവം വരെ കമന്റ് ബോക്സിൻ നിറയുന്നുണ്ട്.

അതേസമയം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഷിയാസിനെതിരെ കാഞ്ഞങ്ങാട് സ്വദേശിയായ യുവതി പരാതി നൽകിയിട്ടുണ്ട്. ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed