കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ആദ്യ ഫല സൂചനകൾ യുഡിഎഫിന് അനുകൂലം. തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫല സൂചനകൾ പുറത്തുവന്നപ്പോൾ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ 1890 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.

കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള പ്രത്യേക കേന്ദ്രത്തിൽ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. സ്ട്രോങ് റൂമിന്റെ താക്കോൽ മാറിപ്പോയതിനാൽ വോട്ടെണ്ണൽ അൽപം വൈകി. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്.

53 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻചാണ്ടിയുടെ വേർപാടിനെത്തുടർന്നാണ് പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ്. ചാണ്ടി ഉമ്മൻ (യു.ഡി.എഫ്.), ജെയ്ക് സി. തോമസ് (എൽ.ഡി.എഫ്.), ലിജിൻലാൽ (എൻ.ഡി.എ.) എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ.

By Fazil

Leave a Reply

Your email address will not be published. Required fields are marked *