ന്യൂഡല്‍ഹി: തെന്നിന്ത്യന്‍ നടിയും മുന്‍ കോണ്‍ഗ്രസ് എംപിയുമായ ദിവ്യ സ്പന്ദന അന്തരിച്ചെന്ന് വ്യാജ പ്രചാരണം. നിരവധി പേരാണ് നടിക്ക് സോഷ്യല്‍മീഡിയയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.ഹൃദയാഘാതം മൂലം നടി അന്തരിച്ചെന്ന തരത്തിൽ ട്വിറ്ററിലൂടെയായിരുന്നു അഭ്യൂഹങ്ങൾ പടർന്നത്. ഒരു പ്രമുഖ പിആര്‍ഒ വാർത്ത ട്വീറ്റ് ചെയ്തെങ്കിലും പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

ഇതിന് പിന്നാലെ ദിവ്യ സ്പന്ദന മരിച്ചിട്ടില്ലെന്നും ആരോഗ്യത്തോടെ ഇരിക്കുന്നതായും ജനീവയില്‍ ടൂറിലാണെന്നും അടുത്ത വ്യത്തങ്ങള്‍ അറിയിച്ചതോടെയാണ് വ്യാജ പ്രചാരണമാണെന്ന് ബോധ്യമായത്. ദിവ്യ ആരോഗ്യവതിയാണെന്നും അവർ ഇപ്പോൾ ജനീവയിലുണ്ടെന്നും മാധ്യമപ്രവർത്തക ചിത്ര സുബ്രഹ്മണ്യം ട്വീറ്റ് ചെയ്തു.ഒ

രുകാലത്ത് കന്നഡയിലും തമിഴിലും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു ദിവ്യ സ്പന്ദന. പിന്നീട് അവർ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 2003 മുതൽ സിനിമയിൽ സജീവമായിരുന്ന ദിവ്യ 2012 ലാണ് കോൺഗ്രസിൽ ചേർന്നത്. ബി ജെ പിക്കും നരേന്ദ്ര മോദി സര്‍ക്കാരിനും എതിരെ രൂക്ഷവും പരിഹാസം നിറഞ്ഞതുമായ ദിവ്യയുടെ പ്രതികരണങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed