ആലപ്പുഴ: ദേശീയ പാതയിൽ ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ ടാങ്കർ ലോറിയുടെ പിന്നിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി. ബസ് യാത്രക്കാരായ പതിനഞ്ചോളം പേർക്ക് പരുക്കേറ്റു.
ഗുരുതരമായി പരുക്കേറ്റ മുന്നുപേരെ വണ്ടാനം മെഡി.കോളജ് ആശുപത്രിയിലും മറ്റുള്ളവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെസ്ആർടിസിബസ് മംഗലാപുരത്തു നിന്നും തിരുനെൽവേലിക്ക് ടാറും കയറ്റി പോയ ലോറിയിൽ ഇടിക്കുകയായിരുന്നു. ബസില്‍ മുപ്പതിലേറെ യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.