ഒഹിയോ: അമേരിക്കയിൽ മെസ്സി മറ്റൊരു കിരീട നേട്ടത്തിന് തൊട്ടരുകിൽ. യു.എസ്. ഓപ്പൺ കപ്പ് സെമി ഫൈനലിൽ സിൻസിനാറ്റി എഫ്.സിയെ തകർത്ത് ഇന്റർ മയാമി ഫൈനലിൽ കടന്നു.
പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിൽ ഗോളടിച്ചില്ലെങ്കിലും നിര്‍ണായകമായ രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയാണ് മെസി തിളങ്ങിയത്. ഒരാഴ്ചക്കിടെ മയാമിയെ തുടർച്ചയായ രണ്ടാം ഫൈനലിലേക്ക് നയിച്ച് പ്രശംസ നേടിയിരിക്കുകയാണ് താരം.

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും 3-3 സമനിലയായ മത്സരത്തിനൊടുവിലായിരുന്നു ഷൂട്ടൗട്ടില്‍ മയാമിയുടെ നാടകീയ ജയം(5-4). മയാമിയുടെ ആദ്യ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് മെസിയുടെ കൃത്യതയുള്ള പാസുകളായിരുന്നു.