തൃശൂർ: തൃശൂര്‍ മൂന്നുമുറിയില്‍ ദമ്പതികളെ വീടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കൊടകര മൂന്നുമുറി സ്വദേശികളായ ഭാസ്കരൻ (61), ഭാര്യ സജിനി (54) എന്നിവരാണ് മരിച്ചത്.
ഭാര്യ തീകൊളുത്തിയപ്പോൾ ഭർത്താവ് ഭാസ്കരൻ രക്ഷിക്കാനെത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടെയും മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ കൊടകര പൊലീസ് അന്വേഷണം തുടങ്ങി.
