തിരുവനന്തപുരം: വീട്ടുമുറ്റത്ത് ബാറിന് സമാനമായ രീതിയില്‍ കോക്ടെയില്‍ ഉണ്ടാക്കി വില്‍പ്പന നടത്തിയ യുവാവിനെ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.

കുമാരപുരം പൊതുജനം റോഡില്‍ ഇഷാന്‍ നിഹാല്‍ ആണ് അറസ്റ്റിലായത്. ബാറിന് സമാനമായി വീട്ടുമുറ്റത്ത് സജ്ജീകരിച്ച വാനിലായിരുന്നു മദ്യ വില്‍പന. മുന്തിയ ഇനം മദ്യങ്ങളുടെ കോക്ടെയിലായിരുന്നു കച്ചവടത്തിലെ പ്രധാന ഇനം.

എക്സൈസിന് വാട്സ്ആപ്പ് വീഡിയോ വഴി ലഭിച്ച ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇഷാൻ പിടിയിലായത്. 38 ലിറ്റർ ബിയറും 10 ലിറ്റർ വിദേശ മദ്യവും ഇവിടെ നിന്ന് പിടികൂടി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത് നടന്നു വന്നിരുന്നു. പരസ്യമായിട്ടായിരുന്നു മദ്യവിൽപ്പന. ആൾക്കൂട്ടം വർധിച്ചതോടെയാണ് പ്രദേശവാസികൾ എക്സൈസിന് പരാതി നൽകിയത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed