തൃശൂർ: തൃശൂർ കണിമം​ഗലത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർക്ക് പരിക്കേറ്റു. കണിമംഗലം പാടത്താണ് ബസ് മറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ 8.30-ഓടെയാണ് അപകടം.

അപകടസമയത്ത് ബസ്സിൽ 50-ലേറെ യാത്രക്കാരുണ്ടായിരുന്നതായി പ്രദേശവാസികൾ അറിയിച്ചു. ഇവരിൽ 30-ലധികം പരിക്കുണ്ട്. രണ്ട് സ്ത്രീകളുടെ നില ​ഗുരുതരമാണ്. പരിക്കേറ്റവരെ നിലവിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

തൃപ്രയാർ തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് മറിഞ്ഞത്. കണിമംഗലത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്ത് നേതൃത്വം നൽകിയത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *