തിരുവനന്തപുരം: കേരളത്തിൻ്റെ ഭാഗ്യക്കുറി ചരിത്രത്തിൽ മറ്റൊരു കോടീശ്വരനെ തേടി കൊണ്ട് പൂജാ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പുറത്തുവന്നു. ഒന്നാം സമ്മാനമായ 12 കോടി രൂപ പാലക്കാട് വിറ്റ JC 234427 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം 50 ലക്ഷം രൂപ വീതം 10 പേർക്ക് ലഭിക്കും. ആകെ 5 കോടി രൂപയാണ് രണ്ടാം സമ്മാനമായി വിതരണം ചെയ്യുന്നത്. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേർക്ക് ലഭിക്കും.


