കാഞ്ഞിരപ്പള്ളി: കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടത്തിൽപ്പെട്ടു. യാത്രക്കാർ സുരക്ഷിതരായതിനാൽ വൻ ദുരന്തം ഒഴിവായി.

പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ബസാണ് ഇന്ന് രാവിലെ 10 മണിയോടെ കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ അപകടത്തിൽപ്പെട്ടത്. ശബരിമല തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

നിയന്ത്രണം വിട്ട ബസ് റോഡരികിലെ കെ.എസ്.ഇ.ബി വൈദ്യുതി പോസ്റ്റിലിടിച്ച് നിൽക്കുകയായിരുന്നു. ഏകദേശം 15 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുന്ന നിലയിലായിരുന്നു ബസ്. വൈദ്യുതി പോസ്റ്റിൽ തട്ടി നിന്നതിനാൽ ബസ് താഴേക്ക് പതിക്കാതെ വൻ അപകടം ഒഴിവായി.

അപകടത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല. അപകടം നടന്ന ഉടൻ ഡ്രൈവർ ബസിന്റെ വാതിൽ വഴി മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *