ഇന്നലെ രണ്ടുതവണ ഇടിഞ്ഞ സ്വർണവിലയിൽ ഇന്ന് വൻ തിരിച്ചുവരവ്. പവന് ₹1,920 വർധിച്ച് 92,320 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഗ്രാമിന് 240 രൂപ വർധിച്ച് 11,540 രൂപയായി.

ഇന്നലെ രാവിലെ ഗ്രാമിന് 11,420 രൂപയായിരുന്നു സ്വർണവില. ഉച്ചയോടെ വില വീണ്ടും ഇടിഞ്ഞ് 11,300 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇന്നലെ സ്വർണത്തിന് രേഖപ്പെടുത്തിയത്.

നവംബർ അഞ്ചിനും ആറിനുമാണ് സ്വർണം ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലെത്തിയത്. രാജ്യാന്തര സ്വർണവിലയിലുണ്ടായ ഇടിവും ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നതുമാണ് സ്വർണവിലയിൽ ചാഞ്ചാട്ടത്തിന് കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *