പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ രണ്ടുപേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ പൈക സ്വദേശി ജോജി കുര്യന് (51) പരുക്കേറ്റു. വൈകിട്ട് 4.30-ഓടെയായിരുന്നു അപകടം.
ഇന്നലെ രാത്രി വണ്ടിപ്പെരിയാറിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വണ്ടിപ്പെരിയാർ സ്വദേശി വിഷ്ണുവിന് (25) പരുക്കേറ്റു.


