പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

പള്ളിക്കത്തോട് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് അയർക്കുന്നം സ്വദേശി അർജുൻ സുരേഷ് (34) ന് പരുക്കേറ്റു. വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.

മരങ്ങാട് ഭാഗത്ത് ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണ് രാമപുരം സ്വദേശിനി സെല്ലി ജോർജ് (66) ന് പരുക്കേറ്റു. രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

വെള്ളപ്പുര ഭാഗത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് പെരുങ്കുറ്റി സ്വദേശി ആനന്ദ് കെ.ബി. (22) ന് പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *