കൊച്ചി: പാലക്കാട് ഒറ്റപ്പാലം പി.കെ. ദാസ് ഹോസ്പിറ്റൽ സംഘടിപ്പിച്ച പി.കെ. ദാസ് മെഡിക്കോ ക്രിക്കറ്റ് ലീഗിൽ കൊച്ചി വി.പി.എസ് ലേക്‌ഷോര്‍ ചാമ്പ്യന്മാരായി. ഫൈനലിൽ മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റൽ ടീമിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് വി.പി.എസ് ലേക്‌ഷോര്‍ മിന്നും ജയം നേടിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ മദർ കെയർ ടീം അഞ്ച് ഓവറിൽ 52 റൺസാണ് നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ലേക്‌ഷോര്‍ ടീം 3.4 ഓവറിൽ 58 റൺസ് നേടി കിരീടത്തിൽ മുത്തമിടുകയായിരുന്നു.

ഫൈനൽ മത്സരത്തിൽ വി.പി.എസ് ലേക്‌ഷോറിലെ അമീറും പെരിന്തൽമണ്ണ കിംസ് അൽഷിഫയുമായി നടന്ന ആദ്യ മത്സരത്തിൽ ടി. അനിൽകുമാറും മാൻ ഓഫ് ദ മാച്ചായി. വി.പി.എസ് ലേക്‌ഷോറിലെ തന്നെ മാനവാണ് മികച്ച ബൗളർ. ആസ്റ്റർ മിംസ് കോട്ടക്കൽ, ആസ്റ്റർ മിംസ് കോഴിക്കോട്, പി.കെ. ദാസ് ഹോസ്പിറ്റൽ, കാരുണ്യ മെഡിക്കൽ കോളജ്, അൽഷിഫ ഹോസ്പിറ്റൽ, പാലക്കാട് ഗവ. മെഡിക്കൽ കോളജ് തുടങ്ങി സംസ്ഥാനത്തെ വിവിധ കോണുകളിൽ നിന്നുള്ള പ്രമുഖ ആശുപത്രികളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. പി. മമ്മിക്കുട്ടി എം.എൽ.എ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *