തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപത്തെ വളപ്പിലെ മാന്‍ഹോളില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികള്‍ ഭ്രൂണാവസ്ഥയിലുള്ള മൃതദേഹം കണ്ടെത്തിയത്.
രണ്ടാം വാര്‍ഡിന് സമീപത്തെ മാന്‍ഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ തൊഴിലാളികള്‍ ഹോസ്റ്റല്‍ സൂപ്രണ്ടിനെയും ഡോക്ടര്‍മാരെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.


